നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

08:40 am 27/11/2016

images (2)
തിരുവനന്തപുരം: നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. 2014ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടി. ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായയാണ് അന്വേഷണം നടത്തുക. നേരത്തേ മനുഷ്യാവകാശ കമീഷന്‍ കേസ് എടുത്ത് ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. അതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ്. കരുളായി വനമേഖലയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ശക്തിപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനം.