നിലമ്പൂര്‍ വനത്തില്‍ 3 മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി

10:44 am 25/11/2106
Newsimg1_5361460
നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂത്തേടം പഞ്ചായത്തില്‍ കരുളായി വനം റേഞ്ച്? ഓഫിസ്? പരിധിയിലുള്ള പടുക്ക വനത്തിലാണ്? പതിനൊന്നരയോടെ വെടിവെപ്പ് നടന്നത്?. ഒരാളുടെ മരണം ഡി.എഫ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി കപ്പു ദേവരാജ്, കൊല്ലപ്പെട്ടവരില്‍ അജിത എന്ന സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേവരാജ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് അറിയുന്നു.

75 ഓളം മാവോവാദികളുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന്? ഇന്നലെ രാത്രിയോടെ 150 അംഗ തണ്ടര്‍ ബോള്‍ട്ടും തീവ്രവാദ വിരുദ്ധ സംഘവും വനത്തിനുള്ളിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ 11 ഓളം വരുന്ന മാവോയിസ്റ്റുകള്‍ മാത്രമാണ് വനത്തിലുണ്ടായിരുന്നുത്. തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും വെടി കൊണ്ട മൂന്ന് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് രാവിലെ പതിനൊന്നരയോടെ തണ്ടര്‍ബോള്‍ട്ട്?സംഘം രണ്ട്? ആംബുലന്‍സുകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇവ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.പൊലീസുകാരെയല്ലാതെ ആരെയും വനത്തിലേക്ക്? കടത്തിവിടുന്നില്ല.