നിലവിളക്ക് വിവാദത്തിന് പിന്നിൽ സി.പി.എം-ലീഗ് ഗൂഢാലോചന -എം.ടി രമേശ്

04:32 PM 29/08/2016
images (7)
കോഴിക്കോട്: നിയമ വിരുദ്ധമായി നടക്കുന്ന ആർ.എസ്.എസ് ശാഖകൾക്കെതിരെ ദേവസ്വം മന്ത്രിക്ക് നടപടിയെടുക്കാമെന്ന് ബി.ജെ.പി. നേതാവ് എം.ടി രമേശ്. ക്ഷേത്രമുറ്റത്ത് തന്നെ ശാഖകൾ നടത്തണമെന്ന് നിർബന്ധമില്ലെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാർ ഹിന്ദുവിരുദ്ധമായി മാറുന്നു. ഒാണാഘോഷം, ശബരിമല, നിലവിളക്ക് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകൾ ഗൂഢാലോചനയുടെ ഭാഗമാണ്. നിലവിളക്ക് ഒഴിവാക്കാനുള്ള നീക്കം സി.പി.എം-മുസ് ലിം ലീഗ് കൂട്ട്കെട്ടിന്‍റെ ഫലമാണെന്നും രമേശ് ആരോപിച്ചു.