നിസാമിന്‍െറ ഫോണ്‍ വിളി: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

09:20 am 24/10/2016

download (1)
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിസാം പൊലീസ് കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നിസാമിന് എസ്കോര്‍ട്ട് പോയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീഷ്, രതീഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരന്‍െറ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവിലെ കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ കൊണ്ടുപോകവെ ബസില്‍വെച്ചാണ് നിസാം ഫോണില്‍ സംസാരിച്ചത്. നിസാമിന്‍െറ സുഹൃത്തില്‍നിന്ന് ഫോണ്‍ വാങ്ങിയാണ് സംസാരിച്ചത്. എസ്കോര്‍ട്ട് പോയ പൊലീസുകാര്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിസാമിന്‍െറ ഫോണ്‍ വിളി വിവാദമായതോടെ ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പിലും കഴിഞ്ഞ ദിവസം ജയിലിലത്തെി അന്വേഷണം നടത്തിയിരുന്നു. ജയില്‍ വകുപ്പിന് വീഴ്ചയില്ളെന്നും പൊലീസിന്‍െറ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.