നീന്തല്‍: സാജന്‍ പ്രകാശും ശിവാനി ഖട്ടാരിയയും പുറത്ത്

09:59 am 09/08/2016
download (4)
റിയോ ഡെ ജനീറോ: ഒളിമ്പിക്സില്‍ നീന്തല്‍ക്കുളത്തില്‍ കേരളത്തിന്‍െറ സാന്നിധ്യമായ സാജന്‍ പ്രകാശ് ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ ശിവാനി ഖട്ടാരിയയും ആദ്യ കടമ്പ കടന്നില്ല. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജന്‍ നീന്തിയത്തെിയത്. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്‍െറ ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ പിറകിലത്തെിയവര്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം ഹീറ്റ്സില്‍ ഇറങ്ങിയ ശിവാനി 2:09:30 മിനിറ്റിലാണ് നീന്തിക്കയറിയത്.