നീറ്റ് പരീക്ഷാ പട്ടിക അട്ടിമറി:രണ്ട് സ്വാശ്രയ കോളേജുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

09:24 am 21/9/2016
download (2)
കൊച്ചി: രണ്ട് സ്വാശ്രയകോളേജുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.നീറ്റ് പ്രവേശന പരീക്ഷാ പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തൊടുപുഴ അല്‍ അസര്‍,കൊച്ചി ശ്രീനാരായണ കോളേജുകള്‍ക്കാണ് നോട്ടീസ്.പ്രവേശനപരീക്ഷാ നടപടികളുടെ വിശദാംശങ്ങള്‍ ഈ വെള്ളിയാഴ്ചക്കകം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
സ്വാശ്രയപ്രവേശനനടപടിക്രമം കോളേജുകള്‍ അട്ടിമറിക്കുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യുസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു