നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം

09.55 AM 01-09-2016
Pinarayi_Vijayan_big
ഇടതു സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റിയും അദ്ദേഹം വിവരിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കുമെന്നും പിണറായി പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ മാതാപിതാക്കളും അധ്യാപകരും അണിചേരണം. സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സുസ്ഥിര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്‌കരണം, സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തനം തുടരുന്നു. ലക്ഷ്യമിടുന്നത് നാടിന്റെ സമഗ്രപുരോഗമനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.