നൂറ്റിനാലാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം! –

03:26 pm 30/8/2016

പി. പി. ചെറിയാന്‍
Newsimg1_75072799
ഫ്‌ളോറിഡ: ജെമയ്ക്കയിലെ കിങ്ങ്സ്റ്റണില്‍ നിന്നും രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ 104 വയസ്സുളള അമ്മൂമയ്ക്ക് അമേരിക്കന്‍ പൗരത്വം. സൗത്ത് ഫ്‌ലോറിഡയില്‍ ഓഗസ്റ്റ് 26 വെളളിയാഴ്ച നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിനുശേഷം മക്കളുടേയും കൊച്ചു മക്കളുടേയും സാന്നിധ്യത്തിലാണ് നാച്വറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഏറ്റുവാങ്ങിയത്.

ഇത്രയും വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഇതുവരെ സിറ്റിസണ്‍ഷിപ്പ് പരീക്ഷക്ക് അമ്മൂമ്മ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്ന് ആഗ്രഹമാണ് അമ്മൂമ്മയെ സിറ്റിസണ്‍ഷിപ്പിന് അപേക്ഷ നല്‍കുന്നതിന് പ്രേരിപ്പിച്ചത്.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് ഇതുവരെ തീരുമാനിച്ചില്ല എന്നായിരുന്നു മറുപടി. അമ്മൂമ്മക്ക് സിറ്റിസണ്‍ഷിപ്പ് ലഭിച്ചതില്‍ കുടുംബാംഗങ്ങള്‍ ആഹ്ലാദഭരിതരാണ്.