നൃത്തം സംവിധാനം ചെയ്യാം; പക്ഷേ ഒരു കോടി വേണം

01;16 PM 26/8/2016
download

നടനും സംവിധായകനുമായ പ്രഭുദേവ ഒരു സിനിമയ്ക്കുവേണ്ടി നൃത്തം സംവിധാനം ചെയ്യുന്നതിന് ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതത്ര കൂടുതലൊന്നുമല്ല. ചിരഞ്ജീവി നായകനാകുന്ന കൈതി നം. 150 എന്ന തെലുങ്കു ചിത്രത്തില്‍ നൃത്തം സംവിധാനം ചെയ്യാനാണ് പ്രഭുദേവ ഒരു കോടി ആവശ്യപ്പെട്ടതും ചിരഞ്ജീവി സമ്മതിച്ചതും. ചിത്രത്തിലെ നൃത്തരംഗം പ്രഭുദേവ തന്നെ സംവിധാനം ചെയ്യണമെന്നത് ചിരഞ്ജീവിയുടെ ആവശ്യമായിരുന്നുവത്രേ.

ചിരഞ്ജീവി നേരിട്ടാണ് പ്രഭുദേവയോട് നൃത്തം സംവിധാനം ചെയ്യാന്‍ വരണമെന്ന് ആവശ്യപ്പെട്ടതും. ചിരഞ്ജീവിയുമായി നല്ല ബന്ധം തുടരുന്ന പ്രഭുദേവ ഉടന്‍ തന്നെ സമ്മതം മൂളുകയും ചെയ്തുവത്രേ. ചിത്രത്തില്‍ അടിപൊളി രണ്ടു ഗാനങ്ങള്‍ക്കാണ് പ്രഭുദേവ നൃത്തസംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തന്റെ ചിത്രം സൂപ്പറാകാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാന്‍ ചിരഞ്ജീവി തയാറാണ്. വി. വി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയാകുന്നത്. 2017 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിരഞ്ജീവിയുടെ 150-ാമത്തെ ചിത്രമാണ് ഇത്.