07:00pm 08/08/2016
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പിഞ്ചു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ വനപ്രദേശത്തിനടുത്താണ് അപകടം. ഇന്ന് ഉച്ചക്ക് കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട ഫിഷ്ടെയില് എയര്‍ ഹെലികോപ്റ്റര്‍ ഇടക്ക് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നുവാകോട്ട് ജില്ലയിലെ ബതിന ദാന്ത ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. നേപ്പാളില്‍ നിന്ന് 140 കിലോ മീറ്റര്‍ ദൂരത്താണ് നുവാകോട്ട്.
നവജാത ശിശുവിന്‍െറ വിദഗ്ധ ചികില്‍സക്കായി യാത്ര തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഏവിയേഷന്‍ അതോറിറ്റി തലവന്‍ കെ.സി ദേവേന്ദ്ര പറഞ്ഞു.