08:10 am 26/6/2017
ന്യൂഡൽഹി: നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാസ്പോർട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ മതി ഈ രാജ്യങ്ങൾ സന്ദർശിക്കാനെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിൽ അറിയിച്ചു.
വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് സന്ദർശനം നടത്താൻ കഴിയുന്ന അയൽ രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. നേപ്പാൾ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായും ഭൂട്ടാൻ നാല് ഇന്ത്യൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നുണ്ട്.