നോട്ടുകൾ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ ​​പ്രധാനമന്ത്രി നരേന്ദ്രമോദി.

06:17 pm 16_12/2016
images (6)
ന്യൂഡൽഹി: 500,1000 രൂപ ​നോട്ടുകൾ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ ​​പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971 ൽ തന്നെ നോട്ട്​ അസാധുവാക്കൽ നടപ്പാക്കേണ്ടതായിരുന്നെന്ന്​ മോദി പറഞ്ഞു. വിരമിച്ച ​െഎ.എ.എസ്​ ഉദ്യോഗസ്ഥനായ മാധവ്​ ​​ഗോഡ്​​ബോലെയുടെ പുസ്​തകത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മോദി കോൺഗ്രസിനെയും ഇന്ദിരാഗാന്ധിയെയും വിമർശിച്ചത്​.

‘പൂഴ്​ത്തി വച്ചിരിക്കുന്നതും അനധികൃതവുമായ സമ്പാദ്യങ്ങൾ തടയാൻ നോട്ട്​ അസാധുവാക്കണമെന്ന്​ അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാൻ നിർദേശിച്ചിരുന്നു. കോൺഗ്രസിന്​ ഇനിയും തെരഞ്ഞെടുപ്പ്​ നേരിടേണ്ടതാണെന്നായിരുന്നു ഇന്ദിരയുടെ മറുപടി. ഇത്​ മനസിലാക്കിയ ചവാൻ അസാധുവാക്കൽ നടപടി ഉപേക്ഷിച്ചു. 1971 ൽ തന്നെ നോട്ട്​ അസാധുവാക്കൽ നടപ്പിലാക്കിയിരുന്നെങ്കിൽ രാജ്യം ഇൗ നിലയിൽ ആകുമായിരുന്നില്ല’- മോദി പറഞ്ഞു.

അഴിമതിയും കള്ളപ്പണവും തടയുന്നതിന്​ കോൺഗ്രസ്​ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. കള്ളപ്പണവും അഴിമതിയും തടയാനുള്ള സർക്കാറി​െൻറ ശ്രമങ്ങളെ പാർലമെൻറ തടസപ്പെടുത്തിക്കൊണ്ടാണ്​ കോൺഗ്രസ്​ നേരിടുന്നതെന്ന്​ മോദി പറഞ്ഞു. പാർലമെൻറി​െൻറ ശൈത്യകാല സമ്മേളനം അവസാനിക്കുന്ന ദിവസം ബി.ജെ.പി പാർല​െമൻററി പാർട്ടി യോഗത്തിലാണ്​ മോദിയുടെ കോൺ​ഗ്രസ്​ വിമർശം. നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ പ്രതിഷേധത്തിൽ മുങ്ങിയ പാർലമെൻറി​െൻറ ശൈത്യകാലസമ്മേളനം ഇന്ന്​ അവസാനിച്ചു.