നോട്ട്​ അസാധുവാക്കൽ : തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറ്​ സ്​തംഭിച്ചു

12:06 PM 24/11/2016
download (8)

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറി​െൻറ ഇരു സഭകളും പ്രക്ഷുബ്​ധമായി. പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമന്ത്രി രകാജ്​നാഥ്​ സിങ്ങ്​ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം പ​െങ്കടുത്തില്ല. ഇൗ മാസം 28ന്​ നടക്കുന്നരാജ്യവ്യാപക പ്രതിഷേധത്തിനു മു​േമ്പ മറ്റൊരു ഒത്തു തീർപ്പിന്​ തയാറല്ലെന്ന നിലപാടിലാണ്​ പ്രതിപക്ഷം.

രാവിലെ 11മണിക്ക്​ ലോക്​സഭ ആരംഭച്ചപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്​തു. ബഹളത്തിനിടെ സമാജ്​വാദി പാർട്ടി എം.പി അക്ഷയ്​ യാദവ്​ കടലാസു കീറി സ്​പീക്കറുടെ ​ചേംബറിലേക്ക്​ എറിഞ്ഞു. തുടർന്ന്​ ലോക്​സഭ നടപടികൾ 12വരെ നിർത്തിവച്ചു.

രാജ്യസഭയിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്​ സംസാരിക്കാൻ ഉപാധ്യക്ഷൻ അനുമതി നൽകിയെങ്കിലും ധനകാര്യമന്ത്രി അരുൺ ജെയ്​റ്റലി എരതിർത്തു. ചർച്ചക്ക്​ തയാറാകുന്നില്ലെങ്കിൽ പ്രതിപക്ഷത്തു നിന്ന്​ ഒരാളെയും സംസാരിക്കാനനുവദിക്കില്ലെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു. ഇതേ തുർന്ന്​ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷ പ്രതിഷേധം ശക്​തമമായതിനെ തുടർന്ന്​ സഭ ഉച്ചവരെ നിർത്തി വെച്ചു.