നോട്ട്​ പ്രതിസന്ധി: കേന്ദ്ര നടപടികൾ പ്രശ്​നത്തിന്​ പരിഹാരമല്ല –പിണറായി

05:02 PM 14/11/2016
download
ന്യൂഡൽഹി: നോട്ട്​ പ്രതിസന്ധി പരഹരിക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പ്രശ്​നത്തിന്​ പരിഹാരമല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം നിയന്ത്രിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു എന്നാൽ ജനങ്ങളെ ബാധിച്ച പ്രശ്​നം ഗുരുതരമാണ്​. അത്​ പരിഹരിക്കണ​െമന്ന്​ ​േകന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ധനകാര്യ മന്ത്രി തോമസ്​ ​െഎസക്കിനൊപ്പം കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്ലിയുമായി കൂടിക്കാഴച നടത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിൻവലിച്ച നോട്ടുകൾ മാറാൻ സഹകരണ ബാങ്കുകൾക്ക്​ കൂടി അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ശബരിമല സീസൺ വരുന്നതിനാൽ പണ ലഭ്യത ഉറപ്പുവരുത്തണം,സഹകരണ ബ ാങ്കുകളുടേത്​ ഉൾപ്പെടെ കൂടുതൽ കൗണ്ടറുകൾ തുടങ്ങുന്നതിന്​ അനുമതി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.