നൈനാ ബൈനിയല്‍ കോണ്‍ഫറന്‍സ്: നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം

09:22 am 14/8/2016

Newsimg1_41070713
ചിക്കാഗോ: ഒക്‌ടോബര്‍ 21,22 തീയതികളില്‍ ചിക്കാഗോ എല്‍മസ്റ്റ് വാട്ടര്‍ഫോര്‍ഡില്‍ വച്ചു നടത്തപ്പെടുന്ന നൈന അഞ്ചാമത് ബൈനിയല്‍ കോണ്‍ഫറന്‍സില്‍ നഴ്‌സുമാര്‍ക്ക് 16 സി.ഇ.യു ലഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നു. അതിനോടൊപ്പം തന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രഗത്ഭരായ പ്രൊഫസര്‍മാരെ കാണുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്. നഴ്‌സിംഗില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എത്തുന്ന പ്രതിനിധികളെ കാണുന്നതിനും സംസാരിക്കുന്നതിനുമുള്ള അവസരവും കോണ്‍ഫറന്‍സില്‍ ലഭ്യമാണ്.

കുക്ക് കൗണ്ടി ബ്യൂറോയുടെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ആഗ്‌നസ് തേരാടിയുടെ നേതൃത്വത്തില്‍ വിജ്ഞാനപ്രദവും നഴ്‌സുമാരുടെ ദൈനംദിന പ്രാക്ടീസിനു അനുയോജ്യമായ സെമിനാറുകളുമാണ് കോണ്‍ഫറന്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അതിനോടൊപ്പംതന്നെ പഴയ സുഹൃത്തുക്കളുമായും അലുംമ്‌നി അംഗങ്ങളുമായി പരിചയം പുതുക്കുന്നതിനും ഒന്നിച്ചുകൂടുവാനുമുള്ള അവസരമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള വിശദവിവരങ്ങള്‍ www.nainausa.com-എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ 773 793 4879, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫിലോ ഫിലിപ്പ് 847 894 5663, ഐന്‍.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് 773 865 2456, രജിസ്‌ട്രേഷന്‍ ചെയര്‍ റെജീന മേരി സേവ്യര്‍ 630 887 6663.