03.14 PM 18-05-2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ പത്തു ശതമാനം ഇളവ് ലഭ്യമാകുന്ന കരാറില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കയും ചേമ്പര്‍ലെയ്ന്‍ കോളജും ചേര്‍ന്ന് ഒപ്പുവെച്ചതായി നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു. നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നൈനയുടെ ഈ നൂതന സംരംഭം അനേകം നഴ്‌സുമാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ്. RN and BSN, MSN, DNP, Certificate Programs എന്നിവയിലാണ് ഇളവ് ലഭ്യമാകുന്നത്.
വിവിധ സംസ്ഥാനങ്ങളിലുള്ള ചാപ്റ്ററുകളിലെ അംഗങ്ങളെല്ലാം ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ് വഴി നൈനയിലെ അംഗങ്ങളാണ്. ചാപ്റ്ററുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്ക് നേരിട്ട് മെമ്പര്‍ഷിപ്പ് എടുക്കാവുന്നതാണ്. നൈനയില്‍ മെമ്പര്‍മാരാകുന്നതുവഴി ട്യൂഷന്‍ ഡിസ്‌കൗണ്ടിനു പുറമെ മറ്റ് അനവധി പ്രയോജനങ്ങളും ലഭിക്കുന്നതാണ്. വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരുമായി സംവദിക്കാനുള്ള അവസരം, നേതൃത്വപരിശീലനം, വിദഗ്ധരുടെ പിന്തുണ, കോണ്‍ഫറന്‍സുകള്‍, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദികള്‍ എന്നിങ്ങനെ ഒട്ടനവധി ആനൂകൂല്യങ്ങള്‍ നൈന വഴി ലഭിക്കുന്നു.
ചേമ്പര്‍ലെയ്ന്‍ കോളജില്‍ പത്തുശതമാനം ട്യൂഷന്‍ ഫീസ് ഡിസ്‌കൗണ്ടിനു പുറമെ ആപ്ലിക്കേഷന്‍, ട്രാന്‍സ്‌ക്രിപ്റ്റ് റിക്വസ്റ്റ്, ഇവാലുവേഷന്‍ എന്നിവയും സൗജന്യമാക്കിയിട്ടുണ്ട്. എല്ലാ പഠനാര്‍ത്ഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സാറാ ഗബ്രിയേല്‍ ആവശ്യപ്പെട്ടു.
ഒക്‌ടോബര്‍ 21,22 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കുചേരുവാനും, വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും, അവതരണങ്ങളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. മെയ് 31- നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 25 ഡോളര്‍ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നു. ചേംബര്‍ലെയ്ന്‍ കോളജിലെ ഡിസ്‌കൗണ്ടിനെപ്പറ്റിയും കോണ്‍ഫറന്‍സിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ംംം.ിമശിമൗമെ.രീാ സന്ദര്‍ശിക്കുക. ബീന വള്ളിക്കളം അറിയിച്ചതാണിത്.