നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍നൊവാക്

05.38 AM 01-09-2016
novakjyok_30082016
ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. വാക്ക് ഓവര്‍ ലഭിച്ചാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരത്തിനിടെ എതിരാളി ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി വീസ്ലൈ പരിക്ക് മൂലം പിന്മാറിയതോടെ ജോക്കോവിച്ചിന് വാക്ക് ഓവര്‍ ലഭിക്കുകയായിരുന്നു. ഗ്വിഡോ പെല്ല-മിഖൈല്‍ യൂഷ്‌നി മത്സരത്തിലെ വിജയിയെ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ നേരിടും.