നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

12.50 PM 11/11/2016
fishing_760x400
കൊച്ചി: നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മത്സ്യമേഖലയെ പ്രതിസന്ധിയാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയില്ല. കഴിഞ്ഞ ദിവസം പിടിച്ച മീനീന് പണം കിട്ടാത്തതാണ് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്.
മത്സ്യ തൊഴിലാളികളുടെ ഓരോ ബോട്ടും കരയ്ക്കടുക്കുന്‌പോള്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള മീനുകള്‍ ബോട്ടിലുണ്ടാകും. ഇത് തീരത്തെ ലേല കേന്ദ്രങ്ങളില്‍ വച്ച് ഉടനടി വില്‍പ്പന നടത്തുകയാണ് പതിന്. എന്നാല്‍ നോട്ടുകളുടെ വിനിമയത്തിന് നിയന്ത്രണം വന്നതോടെ മീനെടുക്കാന്‍ ആളില്ല. മീനെടുത്താലും കൊടുക്കാന്‍ പണമില്ലാത്തതാണ് പ്രശ്‌നം.
ഓരോ ദിവസവും പിടിക്കുന്ന മീന്‍ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് അടുത്ത ദിവസം കടലില്‍ പോകാന്‍ ബോട്ടില്‍ ഡീസലടിക്കുക.
പ്രശ്‌നം പരിഹരിക്കാന്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ കൂട്ടായ്മകള്‍ പലയിടത്തും യോഗം ചേരുന്നുണ്ട്.