നോര്‍ത്ത് കരോലിന മാര്‍ത്തോമ്മാ ഇടവകയുടെ മദ്ബഹ സമര്‍പ്പണ ശുശ്രൂഷയും ആദ്യകുര്‍ബാന ശുശ്രൂഷയും

03:12 am 12/11/2016

Newsimg1_54348613
നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവകയുടെ മദ്ബഹ സമര്‍പ്പണ ശുശ്രൂഷയും ആദ്യകുര്‍ബാന ശുശ്രൂഷയും നവംബര്‍ മാസം ആറാം തീയതി അഭിവന്ദ്യ ഐസക് മാര്‍ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ നടന്നു. 2014 ഒക്ടോബര്‍ മാസം 12 -നു അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മാ മെത്രപൊലീത്ത അനുഗ്രഹിച്ച ദേവാലയം 2014 ഡിസംബര്‍ മാസം 18 -ന് ആണ് സ്വന്തമാക്കിയത്.

കെവിന്‍ ഫിലിപ്പ്, മൈക്കിള്‍ മാത്യു , സാറ ഡാനിയേല്‍ , ആമി ചെറിയാന്‍ എന്നിവര്‍ തിരുമേനിയില്‍ നിന്നും ആദ്യകുര്‍ബാന കൈകൊണ്ടു. സണ്‍ഡേ സ്കൂള്‍ ബൈബിള്‍ ക്വിസ് വിജയികള്‍ക്കായുള്ള സമ്മാനങ്ങള്‍ അഭിവന്ദ്യ തിരുമേനിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. ഇടവക കൊയര്‍ പുറത്തിറക്കുന്ന സി.ഡി “മിന്നും താരകം” തിരുമേനി പ്രകാശനം ചെയ്തു. സി.ഡിയുടെ മ്യൂസിക് വര്‍ഗീസ് ജോണും, റെക്കോര്‍ഡിഗ് റോണി ഡാനിയേലുമാണ് നിര്‍വഹിച്ചിരിക്കുന്നത് . ഇടവക വികാരി റവ അനില്‍ ടി തോമസ് ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തമായ നേതൃത്വം നല്‍കിവരുന്നു. ഇടവകയ്ക്ക് വേണ്ടി സെക്രട്ടറി ബോബി മാത്യൂസ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ മാത്യു നന്ദിയും പ്രകാശിപ്പിച്ചു.
Newsimg2_76579767