നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജിസ്റ്റ് ഭാരവാഹികള്‍ ചുമതലയേറ്റു

08:39 am 10/9/2016

– പി. പി. ചെറിയാന്‍
Newsimg1_40257623
ഡാലസ് : നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജി സൊസൈറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ 8 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് നോര്‍ത്ത് വെസ്റ്റ് ഹൈവേയിലുളള ഹബര്‍ഡിക് ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ എവലില്‍ ഇ. ഹെയര്‍ടണ്‍ (പ്രസിഡന്റ്), െജയ്‌നി ജാക്‌സണ്‍ (സെക്രട്ടറി), കാര്‍ഡല്‍ വെലസ് (വൈസ് പ്രസിഡന്റ്), മാര്‍ക്ക് കുക്കിളിന്‍സിക് (ട്രഷറര്‍), അമാന്‍ഡ മേരി തുടങ്ങിയവര്‍ 2016–2017 ലേക്കുളള പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

റേഡിയോളജി ടെക്‌നീഷ്യന്‍സിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്തിലുളള നിരവധി മലയാളി ടെക്‌നീഷ്യന്മാര്‍ അംഗങ്ങളാണ്.

സ്ഥാനരോഹണ ചടങ്ങിനോടനുബന്ധിച്ചു പ്രത്യേക പഠന ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. സൊസൈറ്റിയുടെ അടുത്ത യോഗം യൂണിവേഴ്‌സിറ്റി ഓഫ് ഫിനിക്‌സ് ഡാലസ് ക്യാമ്പസില്‍ ഒക്ടോബര്‍ 4ന് നടത്തുന്നതിന് തീരുമാനിച്ചതായി പ്രസിഡന്റ് എവലിന്‍ പറഞ്ഞു. പുതിയതായി ചുമതലയേറ്റവരെ അഭിനന്ദിച്ച് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രസംഗിച്ചു.