നോര്‍ത്ത് ഡാളസ് ബിലീവേഴ്‌സ് ചാപ്പല്‍ പിക്ക്‌നിക്ക് നടത്തി

09:30am 7/5/2016
– പി.പി.ചെറിയാന്‍
Newsimg1_94405949
ഡാളസ്: നോര്‍ത്ത് ഡാളസ് ബിലീവേഴ്‌സ് ചാപ്പല്‍ വാര്‍ഷീക പിക്‌നിക്ക് ഗ്രാന്റ് പ്രയ്‌റേറി ലിന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചു നടത്തി. ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ തന്നെ അംഗങ്ങള്‍ പാര്‍ക്കില്‍ എത്തിചേര്‍ന്നു.

പിക്ക്‌നിക്കിനോടനുബന്ധിച്ചു സംഗീതം, കലാപരിപാടികള്‍, സ്‌പോര്‍ട്‌സ് എന്നിവ ക്രമീകരിച്ചിരുന്നു. ഒരേ യൂണിഫോം ധരിച്ചു എത്തി ചേര്‍ന്ന അംഗങ്ങള്‍ പാര്‍ക്കില്‍ കൂടിയിരുന്നവരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

ചര്‍ച്ച് എല്‍ഡര്‍ ജോണ്‍ ജോസഫ്, റ്റി.ജി. തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പിക്ക്‌നിക്കില്‍ രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ നടന്ന പരിപാടികളില്‍ മുതിര്‍ന്നവരും, കുട്ടികളും താല്‍പര്യത്തോടെ പങ്കെടുത്തു. ആത്മീയവും, ശാരീരികവും, മാനസികവുമായ വളര്‍ച്ചക്ക് യോഗാ മുറകളും, പിക്ക്‌നിക്കും സംഘടിപ്പിക്കുന്നത് പ്രയോജനകരമായിരിക്കുമെന്നും മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ സഹായകരമായിരിക്കുമെന്നും ചാപ്പല്‍ ചുമതലയുള്ള എല്‍ഡര്‍ ജോണ്‍ ജോസഫ് പറഞ്ഞു.