ന്യുക്ലിയര്‍ വാറില്‍ 21 മില്യന്‍ ജനങ്ങള്‍ മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

08:45 pm 1/10/2016

– പി. പി. ചെറിയാന്‍
Newsimg1_42200076
കൊളറാഡോ : ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞുനില്‍ക്കെ ഒരു ന്യൂക്ലിയര്‍ യുദ്ധത്തിനുളള സാധ്യത തളളി കളയനാകില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ജനസംഖ്യയില്‍ 21 മില്യന്‍ കൊല്ലപ്പെടുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡൊ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ, റഡ്‌ജേഴ്‌സ്, യൂണിവേഴ്‌സിറ്റികളില്‍ നിന്നുളള ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇരു രാജ്യങ്ങളും ശേഖരിച്ചുവെച്ചിരിക്കുന്ന ആണവായുധങ്ങളില്‍ പകുതി (100 ന്യൂക്ലിയര്‍ വാര്‍ ഹെഡ്‌സ്) യുദ്ധത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോണ്‍ പാളികളില്‍ പകുതി നശിക്കുമെന്നും ഇത് ലോകത്താകമാനമുളള കൃഷി മേഖലയേയും കാലാവസ്ഥയേയും താറുമാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ ഭരിക്കുന്ന ബിജെപി എംപി ന്യുക്ലിയര്‍ ആയുധങ്ങള്‍ പാക്കിസ്ഥാനെതിരെ പ്രയോഗിക്കണമെന്ന് ആവശ്യപ്പെടുകയും പാക്കിസ്ഥാന്‍ ഇതിന് സമാനമായി പ്രതികരിക്കുകയും ചെയ്തു. യുദ്ധത്തിനുളള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ന്യുക്ലിയര്‍ വാര്‍ ഹെഡ്‌സ് ഉപയോഗിക്കുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ ശക്തമായ റേഡിയേഷനിലും കഠിനമായ പൊളളലേറ്റും ലക്ഷകണക്കിനു ജനങ്ങള്‍ മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധത്തിന്റെ അനന്തരഫലമായി ഉപഭൂഖണ്ഡത്തില്‍ ക്ഷാമവും കാലാവ്ഥാ വ്യതിയാനവും സംഭവിക്കുമെന്നും ഇതിന്റെ ഫലമായി മരിക്കുന്നവരുടെ സംഖ്യ കണക്കാക്കുക അസാധ്യമായിരിക്കുമെന്നും ‘ഇന്റര്‍ നാഷനല്‍ ഫിസിഷ്യന്‍സ് ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ന്യുക്ലിയര്‍വാര്‍’ എന്ന ആഗോള ഫിസിഷ്യന്‍ ഫെഡറേഷന്‍ നടത്തിയ പഠനത്തിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2015ല്‍ പ്രസിദ്ധീകരിച്ച അറ്റോമിക് സയന്റിസ്റ്റ് ബുളളറ്റിനില്‍ പാക്കിസ്ഥാന്റെ ൈകവശം 110 മുതല്‍ 130 വരേയും ഇന്ത്യയുടെ കൈവശം 110 മുതല്‍ 120 വരേയും ന്യുക്ലിയര്‍ വാര്‍ ഹെഡ്‌സ് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ 66 ശതമാനം വാര്‍ ഹെഡ്‌സ്, 86 ബല്ലി സ്റ്റിക്ക് മിസൈലിന് ഘടിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ പ്രധാന മെട്രോപോലിറ്റന്‍ സിറ്റികളായ ന്യുഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവയാണ് ലക്ഷ്യമാക്കിയിരിക്കുന്നതെന്നും ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ 53ശതമാനം ന്യുക്ലിയര്‍ വാര്‍ ഹെഡ്‌സ് (106) പ്രിഥ്വി, അഗ്‌നി (ജൃശവേ്ശ, അഴിശ) ബല്ലിസ്റ്റിക്ക് മിസൈലുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സാഗരിക സബ് മറൈനില്‍ ഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ട് വാര്‍ ഹെഡ്‌സിന് പുറമെയാണിത്. ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത് ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി, പാക്കിസ്ഥാന്‍ ആര്‍മി ആംഡ് കോര്‍പ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നീ കേന്ദ്രങ്ങളെയാണ്. ഇന്ത്യയുടെ ബെല്ലിസ്റ്റിക്ക് മിസൈലുകള്‍ക്ക് 700 മുതല്‍ 2000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാന്‍ കഴിവുളളവയാണ്. ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റിന് 45 ശതമാനം ന്യുക്ലിയര്‍ വാര്‍ ഹെഡ്‌സുമായി പറന്നുയരുവാന്‍ കഴിയും. ഇത്തരം സാധ്യതകള്‍ ഇരുരാജ്യങ്ങളിലും നിലവിലുളളതിനാല്‍ ‘ന്യുക്ലിയര്‍ വാര്‍’ എന്ന സാഹസത്തിന് മുതിരുകയില്ല എന്നാണ് അമേരിക്ക ഉള്‍പ്പെടെയുളള രാഷ്ട്രങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്ക്കുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുളള ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളും തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തിനുപകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരു സ്വീകരിച്ചാലും അതിനെ നഖശിഖാന്തം എതിര്‍ക്കുമെന്നും അമേരിക്ക വ്യക്തമാ­ക്കി.