ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതര പരിക്ക്

10:00am 04/7/2016
download (1)
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് 62 സ്ട്രീറ്റ് പ്രദേശത്തെ ഫിഫ്ത് അവന്യുവില്‍ പ്രദേശിക സമയം രാവിലെ 11 മണിക്കാണ് സ്‌ഫോടനമുണ്്ടായത്.

പാര്‍ക്കില്‍ കിടന്ന വസ്തുവില്‍ ചവിട്ടിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളുടെ കാലിനാണ് പരിക്കേറ്റിരുന്നത്. ഇയാളെ മാന്‍ഹട്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവിടെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തിനു പിന്നാലെ പാര്‍ക്ക് തത്കാലത്തേക്ക് അടച്ചു.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച യുഎസില്‍ ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി മുഴക്കിയിരുന്നു. ടലല ാീൃല മ:േ