ന്യുയോര്‍ക്ക് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ശ്രീ ശ്രീനിവാസന്റെ നിയമനം ഇന്ത്യന്‍ വംശജര്‍ക്കുള്ള അംഗീകാരം

12.44 AM 08-08-2016
unnamed
പി.പി. ചെറിയാന്‍

ന്യുയോര്‍ക്ക് : ന്യുയോര്‍ക്കിലെ ആദ്യ ചീഫ് ഡിജിറ്റല്‍ ഓഫീസറായി സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ കൊ ഫൗണ്ടര്‍ ശ്രീ ശ്രീനിവാസനെ നിയമിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് ന്യുയോര്‍ക്ക് മേയര്‍ ബില്‍ ണ്ട ഡി ബ്ലാസിയൊ അറിയിച്ചു.

ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനം നടത്തികൊണ്ടിരിക്കുന്ന ശ്രീ ശ്രീനിവാസന്‍ പുതിയ സ്ഥാന ലബ്ധിയില്‍ തന്റെ സന്തോഷം പങ്കി!ടുകയും നിയമനം നല്‍കിയ ന്യുയോര്‍ക്ക് മേയര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ലോകത്തിലെ സുപ്രധാന നഗരങ്ങണ്ടളിലൊന്നായ ന്യുയോര്‍ക്ക് സിഡിഒ ആയി നിയമിതനായ ശ്രീ ശ്രീനിവാസനെ മുന്‍ ഇന്ത്യന്‍ അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി. പി. ശ്രീനിവാസന്റെ മകനാണ്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദം നേടിയതിനുശേഷം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1993ല്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

മന്‍ഹാട്ടനില്‍ ഭാര്യ രൂപ ഉണ്ണികൃഷ്ണനുമായി താമസിക്കുന്ന ശ്രീ ഇരട്ട കുട്ടികളുടെ പിതാവാണ്. ഒക്ടോബര്‍ 2015 മുതല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ശ്രീ ശ്രീനിവാസന്റെ സിഡിഒ നിയമനം ഇന്ത്യന്‍ വംശജര്‍ക്കുളള മറ്റൊരംഗീകാരമാണ്.