ന്യൂ­ജേ­ഴ്‌­സി­യി­ല്‍ പു­തി­യ ച­രി­ത്ര­മെ­ഴു­തു­ന്ന ഓണാ­ഘോ­ഷ­ത്തിന് ഞാ­യ­റാഴ്­ച കേളി­കൊ­ട്ടു­യരും

08:21 am 17/9/2016

Newsimg1_15022475
ന്യൂ­ജേ­ഴ്‌സി: സ­മ്പല്‍­സ­മൃ­ദ്ധി­യു­ടെയും ഒ­രു­മ­യു­ടെയും സ­മ­ന്വ­യമ­ായ ഓണാ­ഘോ­ഷ­ത്തി­ന് അ­മേ­രി­ക്ക­യി­ലെ ന്യൂ­ജേ­ഴ്‌­സി­യില്‍ കേളി­കൊ­ട്ടു­യ­രു­ന്നു. ന്യൂ­ജേ­ഴ്‌­സി­യു­ടെ ച­രി­ത്ര­ത്തില്‍ ആ­ദ്യ­മാ­യാ­ണ് ഇ­ത്ര വി­പു­ലമായ ഓണാ­ഘോ­ഷ­ം. അ­ങ്ങു­ദൂ­രെ ജ­ന്മ­നാ­ട്ടില്‍ ഉ­റ്റ­വരും ഉ­ട­യ­വരും ഓണാ­ഘോ­ഷ­ത്തി­ന്റെ തി­മിര്‍­പ്പി­ലാ­കു­മ്പോള്‍ ഇ­വി­ടെ ന്യൂ­ജേ­ഴ്‌­സി­യില്‍ മ­ല­യാ­ളി­­കള്‍­ക്ക് ഗൃ­ഹാ­തു­ര­ത്വ­മു­യര്‍­ത്തി വന്‍­ഓണാ­ഘോ­ഷ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ത­കൃ­തി­യാണ്. മലയാളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌സി (മ­ഞ്ച്), കേ­ര­ള കള്‍­ച്ച­റല്‍ ഫോറം (കെഎസ്എഫ്), നാ­മം എ­ന്നീ സം­ഘ­ട­ന­കള്‍ ഇ­താ­ദ്യ­മായി സം­യു­ക്ത­മാ­യാ­ണ് വന്‍ ഓണാ­ഘോ­ഷ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ന­ട­ത്തു­ന്ന­ത്. സെ­പ്­റ്റം­ബര്‍ പ­തി­നെ­ട്ടി­ന് ഞാ­യ­റാഴ്­ച ബര്‍ഗന്‍­ഫീല്‍­ഡി­ലുള്ള കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തി­ലാ­ണ് ആ­ഘോ­ഷ­പ­രി­പാ­ടികള്‍.

ഓ­ണ­ത്തി­ന്റെ തനി­മ വി­ളി­ച്ചോ­തു­ന്ന ക­ലാ­രൂ­പ­ങ്ങളും നൃ­ത്ത­നൃ­ത്യ­ങ്ങളും പ­ര­മ്പ­രാഗ­ത ഓ­ണ­ച്ച­മ­യ­ങ്ങളും ആ­ഘോ­ഷ­ങ്ങ­ളു­ടെ മാ­റ്റു­കൂ­ട്ടും. വൈ­കു­ന്നേ­രം അ­ഞ്ചി­ന് ആ­ഘോ­ഷ­ങ്ങള്‍­ക്ക് തുട­ക്കം കു­റി­ക്കും.

നി­രവ­ധി പ്ര­മു­ഖര്‍ പ­ങ്കെ­ടു­ക്കു­ന്ന ഓണാ­ഘോ­ഷ­പ­രി­പാ­ടി­യില്‍ ന്യൂ­ജേ­ഴ്‌­സി­യി­ലെ പ്രമു­ഖ സം­ഘ­ട­നാ­നേ­താ­ക്കളും ന്യൂ­ജേ­ഴ്‌­സി­യി­ലെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍­നി­ന്നാ­യി നൂ­റു­ക­ണ­ക്കി­നാ­ളു­കളും പ­ങ്കെ­ടു­ക്കും. അ­മേ­രി­ക്ക­യി­ലെ ഇ­ന്ത്യന്‍ കോണ്‍­സല്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി ദാസ് ഓണാ­ഘോ­ഷ­പ­രി­പാ­ടി­ക­ള്‍ ഉ­ദ്­ഘാട­നം ചെ­യ്യും. താ­ല­പ്പൊ­ലി­യേ­ന്തി­യ 101 മ­ല­യാളി­പ്പെണ്‍­കു­ട്ടി­കള്‍, മു­ത്തു­ക്കു­ട­കള്‍, ചെ­ണ്ട­വാ­ദ്യ­മേ­ള­ങ്ങള്‍, ഓ­ണ­ച്ച­മ­യം എ­ന്നി­വ­യു­ടെ അ­ക­മ്പടി­യോ­ടെ മു­ഖ്യാ­തി­ഥി­യെ വേ­ദി­യി­ലേ­യ്­ക്ക് ആ­ന­യി­ക്കു­ന്ന­തോടെ ഓണാ­ഘോ­ഷ­ങ്ങള്‍­ക്കു തു­ട­ക്ക­മാ­കും. റോ­ക്ക്‌­ലാന്‍­ഡ് കൗ­ണ്ടി ല­ജി­സ്ലേ­ച്ചര്‍ ആനി­പോള്‍, ടെ­ഡസ്‌­കോ ബര്‍ഗന്‍ കൗ­ണ്ടി മേ­യര്‍ ജ­യിം­സ്. ജെ, ഫൊ­ക്കാ­നാ ബോര്‍ഡ് ഓ­ഫ് ട്ര­സ്റ്റി ചെ­യര്‍­മാന്‍ പോള്‍ ക­റു­ക­പ്പള്ളി, ബര്‍­ഗന്‍­കൗ­ണ്ടി ഉ­ദ്യോ­ഗസ്ഥര്‍, ഫൊ­ക്കാ­ന, ഫോമാ, വേള്‍­ഡ് മ­ല­യാ­ളി അ­സോ­സി­യേ­ഷന്‍ തു­ടങ്ങി­യ ദേ­ശീ­യ-അ­ന്താ­രാ­ഷ്ട്ര സം­ഘ­ട­ന­കളും ട്രൈ­സ്‌­റ്റേ­റ്റി­ലെ നേ­താ­ക്കളും പ്ര­തി­നി­ധി­കളും ഈ വന്‍ ഓണാ­ഘോ­ഷ കൂ­ട്ടാ­യ്­മ­യില്‍ പ­ങ്കെ­ടു­ക്കും. ജ­ന­പ്രാ­തി­നി­ധ്യം­കൊ­ണ്ട് ന്യൂ­ജേ­ഴ്‌­സി­യു­ടെ ച­രി­ത്ര­ത്തില്‍ ആ­ദ്യ­മാ­യി­ട്ടാ­യി­രിക്കും ഇത്ത­ര­മൊ­രു സം­യു­ക്ത ഓണാ­ഘോ­ഷ­പ­രി­പാ­ടി സം­ഘ­ടി­പ്പി­ക്കു­ന്ന­തെ­ന്ന് ആ­ഘോ­ഷ­പ­രി­പാ­ടി­കള്‍ ചു­ക്കാന്‍ പി­ടി­ക്കു­ന്ന സം­ഘ­ട­നാ­നേ­താ­ക്കള്‍ പ­റഞ്ഞു.

ജാ­തി­മ­ത-രാ­ഷ്ട്രീ­യ ഭേ­ദ­മന്യേ ഒ­രു­മ­യു­ടെ കൂ­ട്ടാ­യ്­മ­യാ­യി അ­മേ­രി­ക്കന്‍ പ്ര­വാ­സി മ­ല­യാ­ളി­ക­ളുടെ ഓര്‍­മ­യില്‍ നി­ല­നിര്‍­ത്തു­ന്ന ഗൃ­ഹാ­തു­രത്വം ഉ­ണര്‍­ത്തു­ന്ന ച­രി­ത്ര­സം­ഭ­വ­മാ­യി­രി­ക്കും ഈ ഓ­ണ­മെ­ന്ന് സം­യു­ക്ത ഓണാ­ഘോ­ഷ­ം എ­ന്ന ആശയം മു­ന്നോ­ട്ടുവച്ച മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റ­ണി പ­റഞ്ഞു. ഇ­വി­ടെ എ­ല്ലാ അ­സോ­സി­യേ­ഷ­നു­ക­ളു­ടെയും മ­ത­സം­ഘ­ട­ന­ക­ളു­ടെയും അ­തിര്‍­വ­ര­മ്പു­ക­ളില്ലാ­തെ ഒ­രു കു­ട­ക്കീ­ഴില്‍ ഓ­ണാ­ഘോ­ഷം ന­ട­ത്തു­ന്നു എ­ന്ന­താ­ണ് പ്ര­ത്യേക­ത. അതു­കൊ­ണ്ടുത­ന്നെ എ­ല്ലാ വി­ഭാ­ഗ­ങ്ങ­ളി­ലേയും നേ­താ­ക്ക­ളും ബി­സിന­സ് രംഗ­ത്തെ നി­രവ­ധി പ്ര­മു­ഖരും പ­ങ്കെ­ടു­ക്കു­ന്നു­ണ്ടെ­ന്ന് നാ­മം സ്ഥാ­പ­ക­നേ­താ­വ് മാ­ധ­വന്‍ ബി. നാ­യരും കെ.സി.എ­ഫ് സ്ഥാ­പ­ക­നേ­താ­വ് ടി.എസ്. ചാ­ക്കോയും പ­റ­ഞ്ഞു.

കേ­ര­ള­ത്തി­ന്റെ തന­ത് നൃ­ത്ത­ക­ലാ­രൂ­പമാ­യ തി­രു­വാ­തി­ര­യോ­ടെ ആ­രം­ഭി­ക്കു­ന്ന ക­ലാ­പ­രി­പാ­ടി­ക­ളില്‍ ചെ­ണ്ട­വാ­ദ്യം, മൂ­ന്നു­സം­ഘ­ട­ന­ക­ളു­ടെ വ്യ­ത്യ­സ്­തമാ­യ നൃ­ത്ത­നൃ­ത്യ­ങ്ങള്‍, ഓ­ണ­പ്പാ­ട്ട്, കൈ­കൊ­ട്ടി­ക്ക­ളി എ­ന്നിങ്ങ­നെ വി­വി­ധ പ­ര­മ്പ­രാ­ഗ­ത ക­ലാ­രൂ­പ­ങ്ങളും പ്ര­മു­ഖ ഹാ­സ്യ­ക­ലാ­കാ­ര­ന്മാരാ­യ സാ­ബു തി­രുവല്ല, ക­ലാ­ഭ­വന്‍ ജ­യന്‍ എ­ന്നി­വ­രു­ടെ ഹാ­സ്യ­പ­രി­പാ­ടിയും ഉ­ണ്ടാ­കും. കൂ­ടാതെ ഐഡി­യ സ്റ്റാര്‍ സിം­ഗര്‍ വില്യം ഐ­സ­ക്കി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഗാ­ന­മേ­ളയും ഓണാ­ഘോ­ഷ­ത്തി­ന് പൊലി­മ കൂ­ട്ടും.

വ­രും­വര്‍­ഷ­ങ്ങ­ളില്‍ ന്യൂ­ജേ­ഴ്‌­സി­യി­ല്‍ മ­ല­യാ­ളി­കള്‍­ക്ക് ഒ­രൊ­റ്റ ഓണാ­ഘോ­ഷ­ത്തി­നാ­യി “മ­ല­യാ­ളി പ്ര­വാ­സി­കള്‍­ക്ക് ഒ­രോ­ണം” എ­ന്ന മു­ദ്രാ­വാ­ക്യ­മു­യര്‍­ത്തി­യാണ് ഈ വര്‍­ഷം മ­ഞ്ച്, കെ­സി­എഫ്, നാ­മം എ­ന്നീ സം­ഘ­ട­ന­കള്‍ മുന്‍­കൈ­യെ­ടുത്ത് ഓണാ­ഘോ­ഷ­പ­രി­പാ­ടി­ക­ള്‍ സം­ഘ­ടി­പ്പി­ക്കു­ന്നത്. വന്‍­പ്ര­തി­ക­ര­ണ­മാ­ണ് ഈ ഓണാ­ഘോ­ഷ­പ­രി­പാ­ടി­കള്‍­ക്ക് ല­ഭി­ച്ചു­വ­രു­ന്ന­തെ­ന്ന് സം­ഘാ­ട­കര്‍ പ­റഞ്ഞു. ഓണാ­ഘോ­ഷം വന്‍ വി­ജ­യ­മാ­ക്കി മാ­റ്റാന്‍ നൂ­റു­ക­ണ­ക്കി­ന് പേ­രെ ഉള്‍­പ്പെ­ടു­ത്തി നി­ര­വ­ധി ക­മ്മി­റ്റി­കള്‍ എ­ണ്ണ­യി­ട്ട യ­ന്ത്രം­പോ­ലെ പ്ര­വര്‍­ത്തി­ച്ചു­വ­രി­ക­യാണ്. പ്ര­വേശ­നം പാ­സ് മൂ­ലം നി­യ­ന്ത്രി­ക്കു­ന്ന­താ­യി­രി­ക്കും.

എല്ലാ­വ­രേയും ഈ പ­രി­പാ­ടി­യി­ലേ­യ്­ക്ക് ഹാര്‍­ദ്ദ­വ­മാ­യി സ്വാഗ­തം ചെ­യ്യു­ന്ന­താ­യി മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റണി, ബോര്‍­ഡ് ഓ­ഫ് ടെ­സ്റ്റി ചെ­യര്‍­മാന്‍ ഷാ­ജി വര്‍­ഗീസ്, വൈ­സ് പ്ര­സിഡന്റ് ഉ­മ്മന്‍ ചാ­ക്കോ, സെ­ക്രട്ട­റി സുജ ജോ­സ്, ട്ര­ഷ­റര്‍ പി­ന്റോ ചാ­ക്കോ, മ­ഞ്ച് കള്‍­ച്ച­റല്‍ സെ­ക്രട്ട­റി ഷൈ­നി രാജു, കെ.സി.എ­ഫ് ര­ക്ഷാ­ധി­കാ­രി ടി.എസ്. ചാ­ക്കോ, പ്ര­സിഡന്റ് ദാ­സ് ക­ണ്ണ­മ്പള്ളി, സെ­ക്രട്ട­റി ദേവ­സി പാ­ലാട്ടി, വൈ­സ് പ്ര­സിഡന്റ് എല്‍ദോ പോള്‍, കള്‍­ച്ച­റല്‍ സെ­ക്രട്ട­റി ഫ്രാന്‍­സി­സ് കാ­ര­ക്കാട്ട്, ജോ­യിന്റ് സെ­ക്രട്ട­റി ആന്റ­ണി കു­ര്യന്‍, നാ­മം ര­ക്ഷാ­ധി­കാ­രി മാ­ധ­വന്‍ ബി. നായര്‍, പ്ര­സിഡന്റ് ഗീ­തേ­ഷ് തമ്പി, സെ­ക്രട്ട­റി സ­ജി­ത് ഗോ­പി­നാഥ്, ട്ര­ഷ­റര്‍ ആശ കോ­പി­നാ­ഥ്, നാ­മം കള്‍­ച്ച­റല്‍ സെ­ക്രട്ട­റി മാ­ലി­നി നാ­യര്‍ തു­ട­ങ്ങി­യ­വര്‍ സം­യു­ക്ത­മാ­യി അ­റി­യി­ച്ചു.

കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍­ക്ക് ഫ്‌­ളെ­യര്‍ കാ­ണു­ക.
Address: Conlon Hall,
Behind St. John’s Evangelical Catholic Church,
19, North William Street,
Bergenfield, NJ 07621