ന്യൂ­യോര്‍­ക്കില്‍ സം­യു­ക്ത ഓ­ണാ­ഘോ­ഷം സെ­പ്­റ്റം­ബര്‍ 18ന്

06:20 PM 29/8/2016
Newsimg1_20686680
ന്യൂ­യോര്‍­ക്ക്: ക്യൂന്‍­സ് ലോ­ഗ് ഐ­ലന്റി­ലെ പ്ര­മു­ഖ സം­ഘ­ട­ന­ക­ളാ­യ ഇ­ന്ത്യന്‍ അ­മേ­രി­ക്കന്‍ മ­ല­യാ­ളി അ­സ്സോ­സി­യേ­ഷന്‍, കേ­ര­ള­സ­മാ­ജം ഓ­ഫ് ഗ്രേ­റ്റര്‍ ന്യൂ­യോര്‍­ക്ക്, മ­ല­യാ­ളി സ­മാ­ജം ഓ­ഫ് ന്യൂ­യോര്‍­ക്ക് എ­ന്നി­വ സം­യു­ക്ത­മാ­യി ഓ­ണാ­ഘോ­ഷം ന­ട­ത്തുന്നു. Clinton G Martin Park Hall (1601 Marcus Ave, New Hyde Park, NY- 11040)-ല്‍ സെ­പ്­റ്റം­ബര്‍ 18 ഞാ­യ­റാ­ഴ്­ച 12.30ന് വി­ഭ­വ­സ­മൃ­ദ്ധ­മാ­യ ഓ­ണ­സ­ദ്യ­യോ­ടെ ആ­ഘോ­ഷ­ങ്ങള്‍­ക്ക് തു­ട­ക്കം കു­റി­ക്കും. കേ­ര­ള­ത്ത­നി­മ­യില്‍ ആ­ഘോ­ഷി­ക്കു­ന്ന ഓ­ണാ­ഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ അ­മേ­രി­ക്കന്‍ രാ­ഷ്ട്രീ­യ­ത്തി­ലെ­യും മ­ല­യാ­ളി സ­മൂ­ഹ­ത്തി­ലെ­യും പ്ര­മു­ഖ വ്യ­ക്തി­കള്‍ പ­ങ്കെ­ടു­ക്കും.

വി­വ­ര­ങ്ങള്‍­ക്ക്: ഡോ. ജേക്കബ് തോമസ് (718 406 2541), സാബു ലൂക്കോസ് ( 516 902 4300), ചാക്കോ കോയിക്കലേത്ത് (516 712 7258).