ന്യൂജേഴ്‌സി സ്റ്റാറ്റന്‍ ഐലന്ഡ് ക്‌നാനായ മിഷനില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ മേയ് 22 ന്

03.25 PM 18-05-2016
christuraja_thirunal_pic
ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സ്റ്റാറ്റന്‍ ഐലന്ഡ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22 ഞായറാഴ്ച്ച കൊണ്ടാടുന്നു. കൈപ്പുഴ ഫൊറോനാ വികാരി റവ. ഫാ. തോമസ് പ്രലേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 ന് ഇസിലിന്‍ സെന്റ് സിസിലിയാ ദൈവാലയത്തില്‍ വച്ചാണ് നടത്തപ്പെടുക. തിരുനാള്‍ സന്ദേശം നല്‍കുന്നത് പ്രമുഖ സംഗീതജ്ഞനും വാഗ്മിയുമായ ഫാ. തദേവൂസ് അരവിന്ദത്ത് ആയിരിക്കും. സെന്റ് സിസിലിയാ ഇടവക വികാരി ഫാ. തോമസ് നടുവിലേടത്ത് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദത്തിന് കാര്‍മ്മികത്വം വഹിക്കും.

ഫാ. റെനി കട്ടേല്‍ (മിഷന്‍ ഡയറക്ടര്‍), അലക്‌സ് നെടുംതുരുത്തില്‍ (കൈക്കാരന്‍ & പ്രസുദേന്തി), മനോജ് നടുപ്പറമ്പില്‍ (കൈക്കാരന്‍), ജെയ്‌സണ്‍ വടക്കേടം (പ്രസുദേന്തി), സണ്ണി തേക്ക്‌നില്‍ക്കുന്നതില്‍ (പ്രസുദേന്തി), ജോസ് വടക്കേടം (പ്രസുദേന്തി), ഡേവിഡ് മൈക്കുഴിയില്‍ (പ്രസുദേന്തി) എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കും. ക്‌നാനായ വോയിസിനു വേണ്ടിഅനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

അഡ്രസ്:
45 Wilus way (51 Vernam St.)
New Jersey 08830