ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസിന്റെ (61) ശവസംസ്‌കാരം തിങ്കളാഴ്ച ന്യൂജേഴ്‌സിയില്‍

10.42 PM 08-06-2016
obit_pastorfuneral_pic1
ജോയിച്ചന്‍ പുതുക്കുളം

ന്യൂവാര്‍ക്ക് (ന്യജേഴ്‌സി): ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ (New Testament Church) നോര്‍ത്ത് സൗത്ത് അമേരിക്കയിലുള്ള ചര്‍ച്ചുകളുടെ സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (61) അന്തരിച്ചു. ജൂലൈ 29-നു രാവിലെ 10.45 ന് ന്യൂവാര്‍ക്കിലുള്ള ന്യൂടെസ്റ്റ്‌മെന്റ്ചര്‍ച്ചിന്റെ സെന്റര്‍ ഫേയ്ത്‌ഹോമില്‍ വച്ചായിരുന്നു അന്ത്യം.

എല്‍സാല്‍വഡോറില്‍ (El Salvador) നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് തിരികെയെത്തിയശേഷം പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം മൂലമായിരുന്നു മരണം.

ഫ്‌ളേറിഡയില്‍ പരേതരായ രൂത്ത് തോമസിനും ലെസ്റ്റര്‍ തോമസിനും ജനിച്ച മൈക്കള്‍ തോമസ് ബിരുദാനന്തര പഠനത്തിനുശേഷം ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയായിരുന്നു. 1978 ല്‍ ഇന്‍ഡ്യയില്‍ ചെന്നെ ആസ്ഥാനമായുള്ള ദി പെന്തക്കോസ്ത് മിഷന്റെ (The Pentecostal Mission) അമേരിക്കയിലുള്ള സുവിശേഷ പ്രവര്‍ത്തകനായി ചേര്‍ന്നത്. കഴിഞ്ഞ 38 വര്‍ഷമായി ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ അമേരിക്കയിലുള്ള വിവിധ ലോക്കല്‍ ചര്‍ച്ചുകളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തിരുന്നു.

ന്യൂവാര്‍ക്ക് ആസ്ഥാനമായുള്ള നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലുള്ള നിരവധി ചര്‍ച്ചുകളുടെ പ്രധാന സെന്റര്‍ പാസ്റ്ററായി 2004 മുതല്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തുവരികയായിരുന്നു. കേരളം ഉള്‍പ്പടെയുള്ള ദി പെന്തക്കോസ്തു മിഷന്റെ ലോകമെമ്പാടുമുള്ള സഭയുടെ രാജ്യാന്തര കണ്‍വന്‍ഷനുകളിലെ പ്രമുഖപ്രാസംഗികനും ആയിരുന്നു.

പരേതന്റെ സഹോദരന്‍ റിച്ചാര്‍ഡ് താമസ് പാപ്പുവന്യൂഗിനിയില്‍ (Papua New guinea) ന്യൂടെസ്റ്റമെന്റ് ചര്‍ച്ചിന്റെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു. സഹോദരി : ബാര്‍ബിറാ

ശവസംസ്‌കാരം:
Testimonial Service (പൊതുദര്‍ശനം): Sunday August 7th, 6.00 pm
Funeral Service (സംസ്‌കാര ശുശ്രൂഷ): Monday August 8th, 9.00 am
Both above services at: 1111 Preakness Avenue, Wayne, NJ 07470
Burial Service (സംസ്‌കാരം): Rosedale Cemetery, 355 East Linden Ave, Lindon, NJ 07036

വാര്‍ത്ത: ബിജു കൊട്ടാരക്കര