ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം.

09:51 AM 18/09/2016
images (5)
ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വേസ്റ്റ് ബിൻ പൊട്ടിത്തെറിച്ചു. ആളപായമില്ല. 29ലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 8.30തോടെ സിസ്ത്, സെവൻത് അവന്യൂകളുടെ ഇടയിലുള്ള 23ാം സ്ട്രീറ്റിലായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനമുണ്ടായ ഉടൻ തന്നെ ന്യൂയോര്‍ക്ക് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പൊലീസിന്‍റെ ഭീകരവിരുദ്ധസേനാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വന്‍ ശബ്ദത്തോടെ വേസ്റ്റ് ബിൻ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.