ന്യൂയോര്‍ക്കില്‍ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 തീയതികളില്‍

10:50am 4/5/2016
– സാബു തടിപ്പുഴ
Newsimg1_92303467
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആചരിക്കുന്നു.

20നു (വെള്ളി) 7.30നു തിരുനാളിനു തുടക്കം കുറിച്ച് വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ കൊടിയേറ്റുകര്‍മം നടക്കും. തുടര്‍ന്നു വെസ്പര.

21നു (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനു നേതൃത്വം നല്‍കുന്നത് കൈപ്പുഴ പള്ളി വികാരി ഫാ. തോമസ് പ്രാലേല്‍ ആണ്. തുടര്‍ന്നു സ്‌നേഹവിരുന്നും കലാസന്ധ്യയും അരങ്ങേറും.

22നു (ഞായര്‍) രാവിലെ 10.30ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോണി ചെങ്ങളന്‍ സിഎംഐ കാര്‍മികത്വം വഹിക്കും. ഫാ. റെന്നി കട്ടേല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ പ്രിന്‍സ് ആന്‍ഡ് ഡയാന തടത്തില്‍, അനൂപ് ആന്‍ഡ് പ്രിയ മുകളേല്‍, ജോഫീസ് ആന്‍ഡ് ലീന മേത്താനത്ത്, പുന്നൂസ് ആന്‍ഡ് ടിന്റു തോട്ടുങ്കല്‍, ജിമ്മി ആന്‍ഡ് ജിഫി തടത്തില്‍ എന്നിവരാണ്.