ന്യൂയോര്‍ക്കില്‍ ഓണാഘോഷം കെങ്കേമമായി

09:44 am 18/9/2016

– രാജു ചിറമണ്ണില്‍
Newsimg1_76337935
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയുടെ 207 street o/H Shop-ന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15-ന് കെങ്കേമമായി നടത്തപ്പെട്ടു. ഷോപ്പിലെ മലയാളി ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടിയില്‍ അന്യരാജ്യത്തിനിന്നുള്ള ജീവനക്കാരും വളരെ സന്തോഷത്തോടെ പങ്കെടുത്തു എന്നത് സന്തോഷകരമായിരുന്നു.

ഓണത്തിന്റെ പ്രധാന്യവും അതില്‍ അടങ്ങിയിരിക്കുന്ന നന്മയുടെ അംശത്തെപ്പറ്റി രാജു ചിറമണ്ണില്‍ ഹ്രസ്വമായി സംസാരിച്ചതോടൊപ്പം കടന്നുവന്ന എല്ലാവര്‍ക്കും ഓണത്തിന്റെ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ട്രാന്‍സിറ്റ് അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് വില്യം അല്‍ക്കോട്ട്, മാക്‌സ് വെല്‍, സ്റ്റാക്ക് എന്നിവരെ കൂടാതെ ബിജു കൊട്ടാരക്കര (കേരള ടൈംസ്), ജോളി ഈപ്പന്‍ (ടി.ഡബ്ല്യു.യു ചെയര്‍മാന്‍) എന്നിവരും സംബന്ധിച്ചിരുന്നു.

ആഘോഷപരിപാടികളില്‍ കേരളത്തനിമ വിളിച്ചോതുന്ന വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയിരുന്നു. ഭക്ഷണക്രമീകരണങ്ങള്‍ നടത്തിയവര്‍ക്ക് ബിപിന്‍ നൈനാന്‍ (കോര്‍ഡിനേറ്റര്‍) നന്ദി പ്രകടിപ്പിച്ചു. രാജു ചിറമണ്ണില്‍ അറിയിച്ചതാണിത്.