ന്യൂയോര്‍ക്കില്‍ മുന്‍ മുസ്‌ലീം സ്‌കൂള്‍ അധ്യാപിക കുത്തേറ്റ് മരിച്ചു

01.47 AM 04-09-2016
unnamed (5)
പി.പി. ചെറിയാന്‍
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ഹെഡ് സ്‌ക്രാഫ് ധരിച്ച് ഭര്‍ത്താവിനൊപ്പം ക്യൂന്‍സില്‍ വഴിയിലൂടെ നടന്നുപോകുകയായിരുന്ന നസ്മ എന്ന മുന്‍ സ്‌കൂള്‍ അധ്യാപിക കുത്തേറ്റു മരിച്ചു. ഓഗസ്റ്റ് 31നു ബുധനാഴ്ച വൈകിട്ട് 9.30ന് സ്വന്തം കട അടച്ച് വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

കുത്തേറ്റ് വഴിയില്‍ വീണ നസ്മയെ ജമൈക്ക ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂയോര്‍ക്ക് പോലീസില്‍ അംഗമായ ഹുമയൂണ്‍ കബീറിന്റെ കുടുംബാംഗമാണ് നസ്മ.

2009ലാണ് നസ്മ ഭര്‍ത്താവിനോടും ഇളയ മകനോടും ഒപ്പം ബംഗ്ലാദേശില്‍ നിന്നു അമേരിക്കയില്‍ എത്തിയത്. 2016 ജൂണില്‍ എല്ലാവര്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിച്ചിരുന്നു.

‘ഹേറ്റ് ക്രൈമിന്റെ’ തുടര്‍ച്ചയാണ് ഇവരുടെ കൊലപാതകമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ നിന്നും രണ്ടു ബ്ലോക്ക് അകലെയാണ് സംഭവം.

രണ്ടാഴ്ച മുമ്പാണ് മോസ്‌കില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാമിനേയും സഹായിയേയും അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരും ബംഗ്ലാദേശില്‍ നിന്നുള്ളവരായിരുന്നു.

പ്രതികളെ ആരേയും പിടികൂടാനായില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൈറ്റ് ക്രൈം ടാസ്‌ക് ഫോഴ്‌സാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നണ്ടത്.