ന്യൂയോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച –

09:06 am 16/9/2016

ബിജു ചെറിയാന്‍
Newsimg1_53295105
ന്യൂയോര്‍ക്ക്: മലയാള നാടിന്റെ സാംസ്കാരിക പാരമ്പര്യവും, സാഹോദര്യവും നിറഞ്ഞുനില്‍ക്കുന്ന ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന തിരുവോണാഘോഷത്തിന് ന്യൂയോര്‍ക്കിലെ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. സാമൂഹ്യരംഗത്ത് തനതായ പ്രവര്‍ത്തനചാതുര്യം തെളിയിച്ച മൂന്ന് പ്രമുഖ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷം ഒരുമയുടേയും ഐക്യത്തിന്റേയും ദീപം തെളിയുന്ന വേദികൂടിയാകും. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ്, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്നീ സംഘടനകള്‍ കൈകോര്‍ക്കുന്ന തിരുവോണാഘോഷം ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ പാര്‍ക്കില്‍ (1601 MARCUS AVE, Newhude Park, NY 11040) വച്ചാണ് നടത്തപ്പെടുന്നത്. സെപ്റ്റംബര്‍ 18-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ദിവ്യാ ഉണ്ണി മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ. ധീരജ് കമലം ഓണസന്ദേശം നല്‍കും.

വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വിശിഷ്ടാതിഥികളേയും മഹാബലി ചക്രവര്‍ത്തിയേയും വര്‍ണ്ണാഭമായ ഘോഷയാത്രയോടെ എതിരേറ്റ് വേദിയിലേക്ക് ആനയിക്കും. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയുണ്ടാകും. ലളിതമായ പൊതുസമ്മേളനത്തിനുശേഷം കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ വിസ്മയക്കാഴ്ചയൊരുക്കും.

മാനുഷരെല്ലാം ഒന്നുപോലായിരുന്ന, സമ്പദ് സമൃദ്ധിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തുന്ന തിരുവോണാഘോഷം ഗംഭീരമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും അഭിമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഡോ. ജേക്കബ് തോമസ്, സാബു ലൂക്കോസ്, ചാക്കോ കോയിക്കലേത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജേക്കബ് തോമസ് (718 406 2541), സാബു ലൂക്കോസ് (516 902 4300), ചാക്കോ കോയിക്കലേത്ത് (516 712 7258), ജോര്‍ജ് തോമസ് (516 849 9255), സജി ഏബ്രഹാം (917 617 3959), സരോജ വര്‍ഗീസ് (718 347 3828), ബഞ്ചമിന്‍ ജോര്‍ജ് (516 851 6577), ജെയ്‌സണ്‍ ജോസഫ് (917 859 7957), ബേബി ജോസ് (516 503 1144), ബേബി കുര്യാക്കോസ് (516 554 6688), ഇന്ദു ജേക്കബ് (718 347 4695), അനിയന്‍ മൂലയില്‍ (516 647 0748), ബാബു തോമസ് (917 539 1652), അലക്‌സ് പനയ്ക്കമറ്റം (516 754 0859), വര്‍ഗീസ് ജോസഫ് (516 302 3563). ബിജു ചെറിയാന്‍ അറിയിച്ചതാണിത്.