ന്യൂയോര്‍ക്ക്­ സിഎസ്‌ഐ സഭാ വികാരി റവ സാമുവേല്‍ ഉമ്മന് ഹൃദ്യമായ യാത്രയയപ്പു നല്കി

08:57am 7/5/2016
Newsimg1_35000958
ന്യൂയോര്‍ക്ക്: മൂന്നു വര്‍ഷക്കാലം ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സിഎസ്‌ഐ മലയാളം ഇടവകയുടെ, വികാരിയായി ശുശ്രൂഷ പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങുന്ന റവ സാമുവേല്‍ ഉമ്മനും കുടുംബത്തിനും ഇടവകയുടെ വകയായി യാത്രയയപ്പ് നല്കി. സീഫോര്‍ഡിലെ സിഎസ്‌ഐ ദേവാലയത്തില്‍ വച്ച് നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ ജൂബിലീ മെമ്മോറിയല്‍ ചര്‍ച്ച് വികാരി റവ വിജെ ബിജു അധ്യക്ഷതവഹിച്ചു. ഓര്‍ത്തഡോക്‌സ്­ സഭയിലെ പ്രമുഖ വൈദികനും എക്യൂമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ റവ. ജോണ്‍ തോമസ്­ പ്രസംഗിച്ചു.

തുടര്‍ന്ന് സഭയുടെ പേരിലുള്ള ആശംസാഫലകം റവ സാമുവേല്‍ ഉമ്മന് ബോര്‍ഡ്­ ഓഫ് ട്രസ്റ്റീ അംഗങ്ങളും, ജോണ്‍ ഇട്ടിയും, ചേര്‍ന്ന് സമ്മാനിച്ചു. സഭയിലെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും, സ്‌നേഹോപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇടവകയുടെ വകയായ ഉപഹാരം ട്രഷറാര്‍ തോമസ്­ ദാനിയേല്‍ റവ സാമുവേല്‍ ഉമ്മന് നല്കി. ലഭിച്ച എല്ലാ സഹകരണത്തിനും ആശംസകള്‍ക്കുമായി റവ സാമുവേല്‍ ഉമ്മന്‍ നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ്­ തോമസ്­ റ്റി ഉമ്മന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടര്‍ ചാണ്ടി കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി മാത്യൂ ജോഷ്വ ചടങ്ങിന്റെ എം സിയായിരു­ന്നു.