ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗാന്ധി ജയന്തി ആചരിച്ചു

08:34 pm 3/10/2016

Newsimg1_86489062
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി ഇന്ത്യക്കാരോടൊപ്പം ന്യൂയോര്‍ക്ക് യൂണിയന്‍ സ്­ക്വയര്‍ പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീമതി റിവ ഗാംഗുലി ദാസ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡോ മനോജ് മോഹപത്ര, നിരവധി കമ്മ്യൂണിറ്റി ലീഡേഴ്‌­സ് അടക്കം ധരാളം ആളുകള്‍ പുഷ്പാര്‍ച്ചനയില്‍ പങ്കടുത്തു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം രഘുപതി രാഘവ രാജാറാം ആലാപനം ചെയ്തത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭവമായി. ഗാന്ധിജിയിയുടെ അക്രമരാഹിത്യസമരമുറയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അടിമത്തത്തിനെതിരെ സമാധാനത്തിന്റെ വഴി സ്വീകരിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ സാന്നിധ്യത്തില്‍ ആലപിച്ച ‘വി ഷാള്‍ ലിവ് ഇന്‍ പീസ്..’ വേറിട്ട ഒരനുഭവമായി. പുഷ്പാര്‍ച്ചനക്ക് ശേഷം കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രവാസി ഭാരതീയ കേന്ദ്രം ന്യൂ ഡല്‍ഹിയില്‍ ഉത്­ഘാടനം ചെയ്തു അഭിസംബോധന ചെയ്യുന്ന തത്സമയ വീഡിയോ കാണിക്കുകയുണ്ടായി. ജനുവരിയില്‍ ബാംഗ്ലൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയുണ്ടായി.