ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് എംപ്ലോ­യി­സിന്റെ ആഭി­മു­ഖ്യത്തില്‍ ഫാമിലി പിക്‌നിക്ക് നടത്തി

– രാജു ചിറ­മ­ണ്ണില്‍,
06:30pm 23/7.2016
Newsimg1_21095835
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (207STO/H Shop) ജീവ­ന­ക്കാ­രുടെ വാര്‍ഷിക കുടും­ബ­ പി­ക്‌­നിക്ക് ജൂലൈ 16­-ന് ശനി­യാഴ്ച്ച ക്യൂന്‍സിലെ ലിറ്റില്‍ നെക്ക് ബേയി­ലുള്ള അലേ­പോണ്‍ഡ് പാര്‍ക്കില്‍ വച്ചു നട­ത്തി.

ട്രാന്‍സിറ്റ് അതോ­റി­ട്ടി­യിലെ വിവിധ ഡിപ്പാര്‍ട്ടു­മെന്റില്‍ നിന്നും ജീവ­ന­ക്കാര്‍ ഈ വാര്‍ഷിക പിക്‌നിക്കില്‍ പങ്കെ­ടു­ത്ത­തോ­ടൊ­പ്പം, പ്രായ­മു­ള്ള­വര്‍ക്കും, കുട്ടി­കള്‍ക്കും പ്രത്യേകം വിവിധ കായിക മത്സ­ര­ങ്ങള്‍ സംഘ­ടി­പ്പി­ക്കു­കയും ചെയ്തു. 2016­-ലെ (207/H Shop) വാര്‍ഷിക പിക്‌നി­ക്കിന് സെല്‍വിന്‍ ഹെന്റി, ബിജു പീറ്റര്‍, ജോഷ്വാ ഗീവര്‍ഗീസ് എന്നി­വര്‍ നേതൃത്വം കൊടു­ത്ത­പ്പോള്‍, കായിക മത്സ­ര­ങ്ങള്‍ സംഘ­ടി­പ്പി­ക്കു­ന്ന­തില്‍ ബിപിന്‍ നൈനാന്‍, സി.­എസ് ചാക്കോ എന്നി­വര്‍ നേതൃത്വം നല്‍കി.

കായിക മത്സ­ര­ങ്ങ­ളില്‍ വിജ­യി­യാ­യ­വര്‍ക്ക് ജോസ് മുള­യ്ക്കല്‍ സമ്മാ­ന­ദാനം നട­ത്തി. രാവിലെ പത്തു­മ­ണിക്ക് ആരം­ഭിച്ച പിക്‌നിക്ക് വൈകിട്ട് നാലു­മ­ണി­യോടെ പര്യ­വ­സാ­നി­ച്ചു.