ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരിക്കും ട്രംപിനും വിജയം

01:58pm 20/04/2016
hilarii1
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറിയില്‍ രെപമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് 60 ശതമാനവും ജോണ്‍ കാസിക് 25 ശതമാനവും ടെഡ് ക്രൂസ് 15 ശതമാനവും വോട്ടുകള്‍ നേടി.

ന്യൂയോര്‍ക്പ്രൈമറിയി യിലേത് വ്യക്തിപരമായ വിജയമെന്ന് ഹിലരി പ്രതികരിച്ചു. നിങ്ങള്‍ എന്നെ പിന്തുണക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും ഹിലരി പറഞ്ഞു. 2000 മുതല്‍ എട്ട് വര്‍ഷം ന്യൂയോര്‍ക് സെനറ്ററായിരുന്ന ഹിലരിക്ക് മികച്ച വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഏപ്രില്‍ 26ന് അഞ്ച് സംസ്ഥാനങ്ങളില്‍ െ്രെപമറികള്‍ നടക്കാനുണ്ട്.

ഹിലരിക്ക് 1862 പ്രതിനിധികളുടെയും സാന്‍ഡേഴ്‌സിന് 1161 പ്രതിനിധികളുടെയും പിന്തുണയുണ്ട്. ട്രംപിനെ 804ഉം ക്രൂസിനെ 559ഉം കാസികിനെ 144ഉം പ്രതിനിധികള്‍ അനുകൂലിക്കുന്നു. റിപ്പബ്ലിക്കന്‍ കക്ഷിയുടെ മൊത്തം 2,347 പ്രതിനിധികളില്‍ 1,237 പേരുടെ പിന്തുണയുള്ളവര്‍ സ്ഥാനാര്‍ഥിയാകും. ഡെമോക്രാറ്റുകള്‍ക്ക് 4,192 പ്രതിനിധികളുള്ളതില്‍ 2,398 വോട്ട് നേടുന്നവരാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടുക.

ജൂലൈ 1821 തീയതികളില്‍ റിപ്പബ്ലിക്കന്‍ വിഭാഗത്തിന്റെയും 2528 തീയതികളില്‍ ഡെമോക്രാറ്റുകളുടെയും ദേശീയ കണ്‍വെന്‍ഷനുകള്‍ നടക്കും. ഇതിലാണ് ഇരുവിഭാഗം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ജനകീയ വോട്ടെടുപ്പ്.