ന്യൂയോര്‍ക്ക് ഫൊറോന പിക്‌നിക്ക് ജൂലൈ നാലിന്

11:40am 23/6/2016

– സാബു തടിപ്പുഴ
Newsimg1_30428622
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനയുടെ കീഴിലുള്ള റോക്ക്‌ലാന്റ്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെസ്റ്റ്‌ചെസ്റ്റര്‍ എന്നീ ക്‌നാനായ മിഷനുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഫോറോനാ പിക്‌നിക്ക് ലോംഗ്‌ഐലന്റിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ നടത്തുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി പലതരത്തില്‍പ്പെട്ട രസകരമായ മത്സരങ്ങളാണ് സംഘാടര്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ജോസ് തറയ്ക്കലുമായോ, കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.