ന്യൂയോര്‍ക്ക്: ബെല്‍റോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ വി. യൂഹാനോന്‍ ശ്ശീഹായുടേയും വി. ഗീവര്‍ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2016 മെയ് 6,7 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ദിനങ്ങളായ ആറാം തീയതി വൈകിട്ട് 6.30-നു സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും തുടര്‍ന്ന് ആശീര്‍വാദവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ. പൗലോസ് പീറ്റര്‍, റവ.ഫാ. തോമസ് പോള്‍, റവ.ഫാ. എല്‍ദോ ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടാതെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30-ന് പ്രഭാത നമസ്കാരവും 8.30-ന് കുര്‍ബാനയും നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. എല്‍ദോ ഏലിയാസ് (516 316 2047), സജി ഏബ്രഹാം (917 617 3959), ജേക്കബ് ജോര്‍ജ് (516 610 1163