ന്യൂയോര്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഇന്റര്‍നാഷനല്‍ യോഗാ ദിനം ആഘോഷിച്ചു

10.37 PM 20-06-2016
yogafestival_pic4
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും ഹിന്ദു ടെമ്പിള്‍ ഓഫ് ട്രൈസ്റ്റേറ്റും ചേര്‍ന്ന് ഈ വര്‍ഷം രണ്ടാമത് ഇന്റര്‍നാഷണല്‍ യോഗ ഡേ ക്രോട്ടന്‍ പോയിന്റ് പാര്‍ക്കില്‍ വിപുലമായി ആഘോഷിച്ചു.
കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയെ (സി ജി) പ്രതിനിധീകരിച്ചു ശ്രീ സന്ദീപ് ഗ്രോവര്‍ ആദ്യാവസാനം പങ്കെടുത്തു. ഒ.സി.ഐ കാര്‍ഡിനെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി.
വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ശ്രീ റോബ് അസ്റ്റൊരിനൊ ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന് ജൂണ്‍ 15 നു വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ യോഗ ഡേ ആയി പ്രഖ്യാപിച്ചു അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് പ്രോക്ലമേഷന്‍ നല്‍കിയിരുന്നു.
ന്യൂജേഴ്‌സിയില്‍ നിന്നും യോഗ പരിശീലകരായ ശ്രീ രാജേഷ്, രജനി, മധു എന്നിവരാണ് യോഗയ്ക്ക് നേതൃത്വം നല്‍കിയത്. ഹൃദ്യമായ കാലാവസ്ഥയില്‍ മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ചു ഒരു മണിക്കൂര്‍ നേരത്തെ യോഗ വളരെ ഹൃദ്യമായി. ഓവര്‍സീസ് ഫ്രെണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ യുടെ ന്യൂയോര്‍ക്ക് യൂത്ത് കോര്‍ഡിനേറ്ററും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ശ്രീ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ഹിന്ദു ടെമ്പിള്‍ ഭാരവാഹികളായ ശ്രീ ഹാരി സിംഗ്, ശ്രീ വിവേക് ഗുപ്ത, ശ്രീ ജ്യോതിന്‍ താക്കര്‍, ശ്രീ ഓം ധിമാന്‍ തുടങ്ങിയവരും സജീവമായി പങ്കെടുത്തു.