ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

07:57 PM 12/09/2016
download (4)
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പതിനേഴംഗ ടീമില്‍ നിന്നും ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും ബൗളര്‍ ശാര്‍ദുല്‍ താക്കുറിനെയുമാണ് ഒഴിവാക്കിയത്.
വിരാട് കോഹ് ലിയാണ് ടീമിനെ നയിക്കുക. അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഭുവനേശ്വര്‍കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ആര്‍. അശ്വിന്‍ , ഉമേഷ് യാദവ് എന്നിവരാണ് മറ്റംഗങ്ങള്‍.

പരമ്പരയില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ കളിക്കുന്നത്.ഈമാസം 22 ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്.