ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

10:24 am 27/10/2016

download (1)

കൊച്ചി: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ, ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും. വൈകീട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹത്തെ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അദ്ദേഹം സന്ദര്‍ശിക്കും. ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ് റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ജോണ്‍കീ എത്തുന്നത്. ഭാര്യ ബ്രൊണാഹ് കീ ഉള്‍പ്പെടെ 81 അംഗ പ്രതിനിധി സംഘം ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വൈകിട്ട് 6.30ന് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ നിന്നും മടങ്ങും.