പഞ്ചാബില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഏഴ് പേര്‍ മരിച്ചു.

12:13 PM 08/08/2016
download (7)
ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍ ബസപകടത്തില്‍ ഏഴ് പേര്‍ മരിച്ചു . മരിച്ചവരില്‍ 4 സ്ത്രീകള്‍ ഉള്‍പ്പെടുന്നു. ഹോഷിയാര്‍പൂരിനടുത്തുള്ള ചോഹലിനടുത്താണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ 16 പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേക്ക് തകരാറിലയാതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ചികില്‍സ ചെലവും ഗവണ്‍മെന്‍റ് വഹിക്കും.