പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

01:47 pm 4/10/2016
images (2)
ഛണ്ഡിഗഡ്​​: പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു. ലുധിയാനക്ക്​ സമീപം ഇന്ന്​ പുലർ​​ച്ചെ 3:05നായിരുന്നു അപകടം.​ ഫില്ലോറിനും ലാധോവലിനുമിടക്ക്​ ട്രെയിനി​െൻറ എഞ്ചിൻ അടങ്ങുന്ന പത്തു കോച്ചുകൾ പാളം തെറ്റിയെന്നാണ്​ റെയിൽവെ ഫിറോസ്​പൂർ ഡിവിഷനൽ മാനേജർ അഞ്ചു ​പ്രകാശ് അറിയിച്ചത്​​. ​ജമ്മുവിൽ നിന്നും പുണെയിലേക്ക്​​ പോവുകയായിരുന്ന ട്രെയിനാണ്​ അപകടത്തിൽ പെട്ടത്​.​

യാത്രക്കാർക്ക്​ തുടർ സൗകര്യം ഏ​ർപ്പെടുത്തിയെന്നും രക്ഷാ​പ്രവർത്തനം തുടരുകയാണെന്നും വൈദ്യസംഘം സ്​ഥലത്തെത്തിയെന്നും റെയിൽവെ അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ സാക്​സെന അറിയിച്ചു. അപകട​ത്തെ തുടർന്ന്​ ഇതേ റൂട്ടിലുള്ള നാല്​ ട്രയിൻ റദ്ദാക്കി. ജലന്തർ –ന്യൂഡൽഹി എക്​സ​്​പ്രസ്​, അമൃത്​സർ –ന്യൂ ഡൽഹി ഇൻറർസിറ്റി, അമൃത്​സർ –ഹരിദ്വാർ ജനശതാബ്​ദി, അമൃത്​സർ –ഛണ്ഡിഗഡ്​ സൂപ്പർ ഫാസ്​റ്റ്​ എക്​സ്​പ്രസ്​ എന്നീ ​ട്രെയിനുകളാണ്​ റദ്ദാക്കിയത്​.