പതിനൊന്നാമത് നെഹ്‌­റു ട്രോഫി വള്ളംകളിക്കായി മയാമി ഒരുങ്ങി

12;04 pm 28/9/2016
Newsimg1_44777743
മയാമി : ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും തിരയിളക്കം മുഴക്കി പതിനൊന്നാമത് നെഹ്‌­റു ട്രോഫി വള്ളംകളി ഈ ഒക്ടോബര്‍ ഒന്നിനു ഹോളിവുഡ് ടി വൈ. പാര്‍ക്കില്‍ നടക്കും. കേരളസമാജം ഓഫ് ഫ്‌ളോറിഡ അമേരിക്കയിലെ പ്രിയപ്പെട്ട മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന ഈ ജലമാമാങ്കം പ്രവാസികള്‍ക്ക് നല്‍കുന്നതു സ്വന്തം നാടിന്റെ പ്രതിരൂപമാണ്.

എന്നും പുതുമയുള്ള ആശയങ്ങളുമായി മുന്നേറുന്ന കേരളസമാജത്തിന് ഇതു ആത്മാര്‍പ്പണത്തിന്റെ പതിനൊന്നാം വര്‍ഷം. കുട്ടനാടന്‍ ജലപ്പരപ്പുകളിലെ ആവേശം ഇവിടേ മയാമിയില്‍ ഞങ്ങള്‍ ഒരുക്കുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പത്തില്‍പ്പരം ടീമുകള്‍ വാശി ഏറിയ പോരാട്ടം തികച്ചും ആവേശഭരിതമായ കാഴ്ച നമ്മള്‍ക്ക് സമ്മാനിക്കും. 2500 ഡോളര്‍, 1000 ഡോളര്‍ എന്നിങ്ങനെ മികച്ച സമ്മാനങ്ങള്‍ വിജയികളെ കാത്തിരിക്കുന്നു .

വള്ളംകളി മത്സരത്തില്‍ എം.എ.സി.ഫ് , ടാമ്പാ ചുണ്ടന്‍ , ഭാരത് ബോട്ട് ക്ലബ്, ന്യൂയോര്‍ക്, കേരളാ ഡ്രാഗണ്‍സ്, എം.എ..ടി ,ടാമ്പാ, ഡ്രം ലവേഴ്‌സ് , മയാമി, മയാമി ചുണ്ടന്‍, ക്‌നാനായ ചുണ്ടന്‍, സൗത്ത് ഫ്‌ളോറിഡ തമിഴ് സംഗം തുടങ്ങി അനവധി ടീമുകള്‍.

ഒപ്പം അമേരിക്കയിലെ തന്നെ വാശിയേറിയ വടംവലി മല്‍സരവും നടക്കുന്നു. 2000 ഡോളര്‍, 750 ഡോളര്‍ എന്നിങ്ങനെ സമാനതകളിലാത്ത സമ്മാനവും കേരളസമാജം ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.

വടംവലി മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ അമേരിക്കയിലെ പ്രമുഖ ടീമുകളായ ടാമ്പാ ടസ്‌­കേഴ്‌­സ്, ചിക്കാഗോ റഫ് ഡാഡിസ്, കില്ലേഴ്‌സ് ഹ്യൂസ്റ്റണ്‍, കിങ്‌­സ് 11 ചിക്കാഗോ എന്നീ ടീമുകള്‍ അണിനിരക്കുമ്പോള്‍ തീപാറുന്ന മത്സരം ഉറപ്പ് .വടംവലി മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത മായാ ഫിസിക്കല്‍ തെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററാണ്.

ഇവയ്ക്കുപുറമെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍, ഫേസ്­ പെന്റിങ്, നാടന്‍ തട്ടുകട, തുടങ്ങി നിരവധി പരിപാടികളും കേരളസമാജം ഒരുക്കിയിട്ടുണ്ട് .

Park Address: Topeekeegee Yugnee Park 3300 N Park Rd, Hollywood, FL 33021

കൂടുതല്‍ വിവരങ്ങള്‍ക്ക് .. ജോസ്­മാന്‍ കരേടന്‍ ജവ 954 558 2245, പീറ്റോ സെബാസ്റ്റ്യന്‍ ഫോണ്‍: 754 234 4921, നോയല്‍ മാത്യു ഫോണ്‍ 786 553 6635, പത്മകുമാര്‍ ഫോണ്‍ 305 776 9376.
പത്മകുമാര്‍.കെ .ജി അറിയിച്ചതാണിത്.