പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി.മോഹന്‍ രാജിന് ഫിലഡല്‍ഫിയയില്‍ സ്വീകരണം

09:43 pm 23/9/2016

മില്ലി ഫിലിപ്പ്­
Newsimg1_28945000
ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വേനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍ രാജിന് സെപ്റ്റംബര്‍ 24­ാം തീയ്യതി ശനിയാഴ്ച 7PM ന് സീറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.

ഈ മഹനീയ സമ്മേളനത്തില്‍ ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും പങ്കെടുത്ത് സ്വീകരണസമ്മേളനം വന്‍വിജയമാക്കി തീര്‍ക്കണമെന്ന് വൈസ് പ്രസിഡന്റ് ശ്രീ.യോഹന്നാന്‍ ശങ്കരത്തില്‍, ശ്രീ. സജി കരികുറ്റി, സെക്രട്ടറി ശ്രീ.സന്തോഷ് ഏബ്രഹാം, ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യോഹന്നാന്‍ ശങ്കരത്തില്‍­ 215 7780162, സജി കരികുറ്റി­ 215 385 1963, സന്തോഷ് ഏബ്രഹാം­ 215 605 6914, ഐപ്പ് മാരേട്ട്­ 215 ­688 4500.