പത്തനാപുരം അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 20 ശനിയാഴ്ച

11:40AM 10/8/2016

എബി മക്കപ്പുഴ
Newsimg1_68009305
ഡാലസ്: ഡാലസ് ഫോര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ഓഗസ്റ്റ് മാസം 20-നു ശനിയാഴ്ച 10 മണി മുതല്‍ 3 മണിവരെ സണ്ണിവാലെ ജോബ്‌­സണ്‍ പാര്‍ക്കില്‍ നടത്തപ്പെടുന്നു. സമ്മേളനത്തിലേക്ക് പത്തനാപുരം സ്വദേശികളെ സ്വാഗതം ചെയ്യുന്നതായി സെക്രടറി അറിയിക്കുന്നു.

വിവിധ കലാപരിപാടികളോട് നടത്തപ്പെടുന്ന ഉല്ലാസ വേളയില്‍ രുചിയേറിയ നാടന്‍ ഭക്ഷണവും നാട്ടുകാര്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി: സാംകുട്ടി മത്തായി 972 492 7205