പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ യുവ അധ്യാപകന്‍ അറസ്റ്റില്‍

12.22 AM 12-04-2016
rsz_1rsz_channel24pk_1420353828
തമിഴ്‌നാട്ടില്‍ പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവ അധ്യാപകന്‍ അറസ്റ്റിലായി. സുധാകര്‍ (33) എന്ന അധ്യാപകനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ അധ്യാപകന്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. എന്നാല്‍ ഇതുവഴി കടന്നുപോയ ഒരാളുടെ സഹായത്തോടെ പെണ്‍കുട്ടി രക്ഷപെട്ടു. പീന്നീട് അധ്യാപകനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സുധാകറിനെ അറസ്റ്റ് ചെയ്തു.