പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍

01.25 AM 28-08-2016
newmexico
പി. പി. ചെറിയാന്‍
ന്യൂമെക്‌സിക്കോ: പത്ത് വയസുളള വിക്ടോറിയ മാര്‍ട്ടന്‍ഡിനെ മയക്കു മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍.അല്‍ബുക്കര്‍ക്ക് പൊലീസ് ഓഗസ്റ്റ് 25 നാണ് സംഭവത്തെ കുറിച്ച ്പുറം ലോകത്തെ അറിയിച്ചത്.
പത്താം ജന്മദിനം ആഘോഷിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു മയക്കു മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തിയത്.

ശരീരം വിവിധ ഭാഗങ്ങളാക്കി വെട്ടിനുറുക്കി ചാക്കില്‍ കെട്ടി തീവെച്ച നിലയിലായിരുന്നു. ഓഗസ്റ്റ് 24 ബുധനാഴ്ച നടന്ന സംഭവത്തിനുത്തരവാദികളായ മാതാവ് മിഷേല്‍ മാര്‍ട്ടന്‍സ് (35), കാമുകന്‍ ഫാബിയന്‍ ഗൊണ്‍സാലസ്(31) എന്നിവരെ കൂടാതെ മറ്റൊരു കുടുംബാംഗമായ ജെസിക്ക കെല്ലിയേയും (31) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്രയും ക്രൂരമായ ഒരു കൊലപാതകം സര്‍വ്വീസിനിടയില്‍ ആദ്യമായാണ് കാണുന്നതെന്ന് പൊലീസ് ചീഫ് ഗോര്‍ഡന്‍ ഈഡന്‍ ജൂനിയര്‍ പറഞ്ഞു. ന്യൂമെക്‌സിക്കൊ ഗവര്‍ണര്‍ സൂസന മാര്‍ട്ടിനസ് വിക്ടോറിയായുടെ കൊലപാതകത്തെ അണ്‍ സ്പീക്കബിള്‍ക്രൈം എന്നാണ് വിശേഷിപ്പച്ചത്.