പത്തൊമ്പതാമത് ഡാലസ് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 5,6,7 തീയതികളില്‍

11:36am 12/7/2016

Newsimg1_74705724
ഡാലസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പത്തൊമ്പതാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഡാലസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു.

ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ വാഗ്മിയും, പ്രാസംഗികനുമായ റവ.ഫാ. സഖറിയ നൈനാന്‍ (സാഖ് അച്ചന്‍) ആണ് മുഖ്യ പ്രഭാഷകന്‍.

ഡാലസിലെ 22 പള്ളികള്‍ ചേര്‍ന്നു നടത്തുന്ന ഈ കണ്‍ന്‍ഷന്‍ വൈകിട്ട് 6 മണി മുതല്‍ 9 മണി വരെയാണ്. 14133 ഡെന്നീസ് ലൈന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച് 75234 ആണ് വലിയ പള്ളിയുടെ അഡ്രസ്.

തിരുവചനം ഉള്‍ക്കൊള്ളാനും, ഗാനശുശ്രൂഷയില്‍ പങ്കുചേരുവാനും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കുടുംബ സമാധാനത്തിന്റേയും സന്ദേശം ശ്രവിക്കുവാനും, ആദ്ധ്യാത്മിക നവോന്മേഷം കൈവരിക്കുവാനും പ്രാര്‍ത്ഥനാപൂര്‍വ്വം വന്നുചേരണമെന്ന് പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേല്‍ അറിയിച്ചു.

B